ജുബൈൽ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും സമുന്നത നേതാവും ഉയർന്ന പണ്ഡിതനുമായ ശൈഖുനാ എം.ടി ഉസ്താദ് ഉൾപ്പെടെയുള്ള സമസ്ത നേതാക്കളെ നടുറോട്ടിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ ടൗൺ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പെൺകുട്ടികളെ ഉൾപ്പടെ വാഫി, വഫിയ്യകളെ റോഡിൽ ഇറക്കി വന്ദ്യ വയോധികനായ ഉസ്താദിന് നേരെയും സയ്യിദന്മാർക്ക് നേരെയും നേതാക്കൾക്ക് നേരെയും ആക്രോശം അഴിച്ചു വിട്ട നടപടികൾ അങ്ങേയറ്റം അപലപനീയം ആണെന്നും ഇത്തരം ആളുകളെ നിലക്ക് നിർത്താൻ സി ഐ സി നേതൃത്വം നൽകുന്നവർ തയ്യാറാവണമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ അപലപനീയവുമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
വളാഞ്ചേരി മർകസ് സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്ഥാപനമാണ്. അവിടെ എന്ത് പഠിപ്പിക്കണമെന്നു തീരുമാനിക്കാൻ ജില്ലാ കമ്മിറ്റിക്കും കോളേജ് കമ്മിറ്റിക്കും അവകാശമുണ്ട്. മത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത ഈ പ്രവണതക്കെതിരെ ഇവരെ രംഗത്തിറക്കിയവർ നടപടി എടുത്തില്ലെങ്കിൽ പ്രതിരോധിക്കാൻ സമസ്ത പ്രവർത്തകർ രംഗത്തിറങ്ങുമെന്നും ജുബൈൽ ഇസ്‌ലാമിക് സെന്ററിൽ ചേർന്ന പ്രതിഷേധ സംഗമം മുന്നറിയിപ്പ് നൽകി.
ആഷിക് ബാഖവി മംഗ്ലൂർ പ്രാർത്ഥന നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി ജന സിക്രട്ടറി ഇസ്മാഈൽ ഹുദവി ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കർ ദാരിമി താമരശ്ശേരി, ഇബ്രാഹിം ദാരിമി എന്നിവർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ടൗൺ കമ്മിറ്റി പ്രസിഡന്റ് നൗഫൽ നാട്ടുകൽ അധ്യക്ഷനായി. ജുനൈദ് നടുവിൽ സ്വാഗതവും റഷീദ് നടുവിൽ നന്ദിയും പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




