കണ്ണൂർ: ലോറി ഡ്രൈവറുമായുള്ള വാക്കുതർക്കത്തിനിടെ
ക്ലീനർ അടിയേറ്റു കൊല്ലപ്പെട്ടു.
നെടുംപൊയിൽ ചാമുണ്ടി കോറയിലാണ് സംഭവം. പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) മരിച്ചത്.
പത്തനാപുരം സ്വദേശിയായ ഡ്രൈവർ നിഷാദ് (30) കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. രാവിലെയാണ് സംഭവം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സിദ്ദിഖിനെ നിഷാദ് ജാക്കി ലിവർ കൊണ്ട് അടിച്ചുകൊല്ലുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.




