മയക്കു മരുന്നിന്നെതിരെ ബോധവത്കരണം നടത്തി സഊദിയിലെ ഇമാമുമാർ

മക്ക: മയക്കു മരുന്ന് വിൽപന നടത്തുന്നവരെക്കുറിച്ച് വിവരമറിയിക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്ത് സഊദി പള്ളികളിലെ ഇമാമുമാർ.

വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിനിടെയാണ് വിശ്വാസികളെ ഇക്കാര്യം അറിയിച്ചത്. മതകാര്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് രാജ്യത്തെ പള്ളികളിൽ ജുമുഅ പ്രസംഗത്തിൽ ലഹരി മരുന്ന് ബോധവത്കരണം നടന്നത്. മുഴുവൻ പള്ളികളിലെയും ജുമുഅ പ്രസംഗം ലഹരി മരുന്നിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായിരിക്കണമെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ഷെയ്ഖ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

ലഹരിമരുന്നുകളുടെ അപകടവും വ്യക്തിയിലും സമൂഹത്തിലും അവ ചെലുത്തുന്ന സ്വാധീനവും അതിന്റെ കടത്തുകാരെയും വില്പനക്കാരെയും സംരക്ഷിക്കുന്നതിലും മറച്ചുവയ്ക്കുന്നതിലുള്ള അപകടങ്ങളും ഇമാമുമാർ വിശദീകരിച്ചു