ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു പ്രസവത്തിൽ മൂന്നു കൺമണികൾ; കുട്ടികൾക്ക് കാലവസ്ഥയുമായി ബന്ധപ്പെട്ട പേര് നൽകി സഊദി പൗരൻ

നജ്‌റാൻ: ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു പ്രസവത്തിൽ മൂന്നു കൺമണികളെ ലഭിച്ച സന്തോഷത്തിൽ ദമ്പതികൾ. മൂന്നു പെൺകൊടികൾക്കും സഹാബ് (വാനം). ഗയ്ം (വാർമുകിൽ) സമാ (മേഘം) എന്നിങ്ങനെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പേരാണ് ഇട്ടത്.

നീണ്ട കാത്തിരിപ്പിനു ശേഷം സഊദി ദമ്പതികൾക്ക് മൂന്നു പെൺമക്കളെ ലഭിച്ചതായി ആരോഗ്യവകുപ്പിന്റെ ട്വീറ്റ് ശ്രദ്ധയിൽ പെട്ട കാലാവസ്ഥ കേന്ദ്രം ഉദ്യോഗസ്ഥർ കുട്ടികളുടെ പേരുകളിലെ സമാനതയും കാലാവസ്ഥയുമായുള്ള ബന്ധവും പരിഗണിച്ച് പിതാവിന് ആദരം നൽകുകയും ചെയ്തു.