കരിപ്പൂർ- ദുബൈ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം

കരിപ്പൂർ: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും
ദുബൈയിലേക്കുള്ള എയർ
ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ട വിമാനമാണ് രാത്രി എട്ടിലേക്ക് മാറ്റിയത്. സാങ്കേതിക തകരാറാണെന്ന വിശദീകരണം മാത്രമാണ് അധികൃതർ യാത്രക്കാരോട് നൽകുന്നത്.

കാലതാമസത്തിന് കൃത്യമായ വിശദീകരണമോ പരിഹാരമോ നൽകാൻ അധികാരികൾ
തയ്യാറായിരുന്നില്ല. യാത്രക്കാർ ബഹളം വെച്ചത്തോടെ
ഹോട്ടൽ മുറികളിലേക്ക് മാറ്റാൻ തയ്യാറായി.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരും ഉംറയ്ക്കായി സൗദിയിലേക്ക് പോകുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഒന്നുകിൽ വീട്ടിൽ പോകാം അല്ലെങ്കിൽ ഹോട്ടൽ മുറിയെടുത്ത് വിശ്രമിക്കാമെന്ന് അധികൃതർ അറിയിച്ചത്. നാട്ടിലേക്ക് പോയി മടങ്ങാൻ ടാക്സിക്ക്‌ പരമാവധി ആയിരം രൂപ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.