റിയാദിലെ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന മലയാളി വനിത നാട്ടിൽ നിര്യാതയായി

0
1308

റിയാദ്: മുൻ പ്രവാസിയും സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ആർ. മുരളീധരെൻറ ഭാര്യയും ദീർഘകാലം റിയാദിൽ പ്രവാസിയുമായിരുന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി ശോഭ നിര്യാതയായി. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആശുപത്രിയിലാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.

റിയാദിൽ വർഷങ്ങളായി കുടുംബവുമൊത്ത് താമസിക്കുകയായിരുന്നു. മകൻ രാഹുൽ റിയാദിലെ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. റിയാദിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അഡ്വ. ആർ. മുരളീധരൻ റിയാദിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ 30 വർഷം സേവനം അനുഷ്ടിച്ചു.

ശോഭയും സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. എട്ട് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് ഇരുവരും മകനും നാട്ടിലേക്ക് മടങ്ങിയത്.