ആകാശത്ത് നടന്നു യു എ ഇ സുൽത്താൻ അൽ നയാദി

0
1657

അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശയാത്രികനായ സുൽത്താൻ അൽനയാദി വീണ്ടും ചരിത്രം കുറിച്ചു

ദുബൈ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) കഴിയുന്ന യു.എ.ഇ.യുടെ ശാസ്ത്രജ്ഞൻ ഡോ. സുൽത്താൻ അൽ നെയാദി വെള്ളിയാഴ്ച ബഹിരാകാശത്ത് നടന്നു. ആകാശ ഗംഗയുടെ അപാരതകണ്ട് കുഞ്ഞു നാളിൽ വിസ്മയം പൂണ്ട സുൽത്താൻ അൽനയാദിക്ക് ഇതോടെ തന്റെ സ്വപ്നം സഫലമായി. പ്രപഞ്ച നാഥനെ സ്തുതിച്ച് യു.എ.ഇയു ടെ ബഹിരാകാശ സഞ്ചാരി ആകാശത്ത് നടന്നു. ഇതോടെ ചാന്ദ്രദൗത്യത്തിൽ അവസാനഘട്ടത്തിൽ യു.എ .ഇ വീണ്ടും തിളങ്ങി അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശയാത്രികനായ സുൽത്താൻ അൽനയാദി വീണ്ടും ചരിത്രം കുറിച്ചു.

യു.എ.ഇ. സമയം വൈകീട്ട് 5.15-നായിരുന്നു ബഹിരാകാശ നടത്തം. വൈകീട്ട് 4.30 മുതൽ https://www.mbrsc.ae/live/ വെബ്‌സൈറ്റിലൂടെ തത്സമയം പ്രക്ഷേപണമുണ്ടായിരുന്നു.

സഹപ്രവർത്തകൻ നാസയുടെ സ്റ്റീഫൻ ബോവനും അൽ നെയാദിക്കൊപ്പമുണ്ടായിരുന്നു. 145 കിലോഗ്രാം ഭാരമുള്ള സ്പേസ് സ്യൂട്ട് ധരിച്ചുള്ള ബഹിരാകാശ നടത്തം ഏകദേശം ആറരമണിക്കൂർ നീണ്ടു നിന്നു. ഉദ്യമം വിജയകരമായതോടെ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനുപുറത്ത് നടക്കുന്ന ലോകത്തെ പത്താമത് രാജ്യമായും ആദ്യ അറബ് രാജ്യമായും യു.എ.ഇ. മാറി.

വൈകീട്ട് 5.15 നാണ് നയാദി ബഹിരാകാശത്ത് കാലെടുത്തുവച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന അദ്ദേഹം പുറത്തിറങ്ങി മണിക്കൂറുകൾ അന്തരീക്ഷത്തിൽ ചെലവിട്ടു. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവനൊപ്പമാണ് നയാദി ബഹിരാകാശത്ത് ചരിത്രനടത്തത്തിന് ഇറങ്ങിയത്. യു.എ.ഇ സമയം വൈകീട്ട് 5.17 ഓടെ ബഹിരാകാശ നിലയത്തിന്റെ ബഹിർഗമന ദ്വാരത്തിലൂടെ ആദ്യം സ്റ്റീഫൻ ബോവൻ പുറത്തിറങ്ങുകയായിരുന്നു. 5.40 ഓടെ യാണ് നയാദി പുറത്തെത്തിയത്.

നടത്തത്തിനും വാഹനത്തിന് പുറത്ത് സ്ഥാപിക്കാ നുള്ള വസ്തുക്കളും ബോബൻ നയാദിയിൽനിന്ന് വാങ്ങി വയ്ക്കുകയായിരുന്നു ആദ്യം ചെയ്തത്. തുടർന്ന് ഇരുവരും പുറത്തിറങ്ങി ബഹിരാകാശ നിലയത്തിന്റെ സയൻസ് ലബോറട്ടറിയുടെ പു റംഭാഗത്ത് സ്ഥാപിച്ച കമ്മ്യൂണിക്കേഷൻ ഹാർഡ്വെയർ മാറ്റി സ്ഥാപിച്ചു. നാസയുടെ ബഹിരാകാശയാത്രികരായ വുഡി ഹോബർഗും ഫ്രാങ്ക് റൂബിയോയും ഇരുവരെയും ബഹിരാകാശ സ്യൂട്ടുകളിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിച്ചു. 1998ൽ ബഹിരാകാശ നിലയം സ്ഥാപിച്ചതിനുശേഷം ഇതുവരെ 259 ബഹിരാകാ ശയാത്രികർ ബഹിരാകാശ ത്ത് നടന്നിട്ടുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ പ്രവർത്തനക്ഷമത പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനും ബഹിരാകാശ നടത്തങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിനെ എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി (ഇ.വി.എ.) എന്നാണ് പറയുക. ഐ.എസ്.എസിലെ എസ് ബാൻഡ് കമ്യൂണിക്കേഷൻസ് സ്ട്രിങ്ങിന്റെ അവിഭാജ്യഘടകമായ റേഡിയോ ഫ്രീക്വൻസി ഗ്രൂപ്പ് (ആർ.എഫ്.ജി.) യൂണിറ്റ് വീണ്ടെടുക്കുകയെന്നതായിരുന്നു ഇത്തവണത്തെ ഇ.വി.എ.യുടെ പ്രഥമലക്ഷ്യങ്ങളിലൊന്ന്. സ്പേസ് എക്സ് ഫ്ളൈറ്റിൽ ഈ വാർത്താവിനിമയ ഉപകരണം ഭൂമിയിലേക്ക് തിരികെക്കൊണ്ടുവരികയും ചെയ്യും.