റിയാദ്: ചെറിയ പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ജിദ്ദ റുവൈസ് ഏരിയ കെ എം സി സി അബഹയിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു. രണ്ട് രാത്രിയും ഒരു പകലിലുമായി നടത്തിയ യാത്രയിൽ അബഹയിലെ പ്രധാന വിനോദ സ്ഥലങ്ങൾ സന്ദർശിച്ചു. കുട്ടികളും കുടുംബിനികളുമടക്കം നിരവധി പേർ പെരുന്നാൾ യാത്രയിൽ പങ്കെടുത്തു.
വിനോദ യാത്രയുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. അൻവർ വണ്ടൂർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. മത്സരത്തിൽ വിജയികളായ ഷയ്മ മേൽമുറി, ആഷിഖ് വണ്ടൂർ, ശിഫ കട്ടുപ്പാറ എന്നിവർക്ക് ഏരിയ കെഎംസിസി ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹബീബ്, അൻവർ വണ്ടൂർ, ഷാജഹാൻ, റഫീഖ് പന്താരങ്ങാടി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചത് യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കി.
റുവൈസ് ഏരിയ കെഎംസിസി സയ്യിദ് പ്രസിഡൻ്റ് മുഹ്ദാർ തങ്ങൾ കാളികാവ്, ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി, ഫിറോസ് കുളത്തൂർ, കുഞ്ഞി മുഹമ്മദ്, മൊയ്തീൻ, സൽമാനുൽ ഫാരിസ് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.




