റിയാദ്: “അങ്ങനെ ഒരു പഠനക്കാലത്ത്” മലപ്പുറം വെട്ടിച്ചിറ പൂളമംഗലം സൈനുദ്ധീൻ മെമ്മോറിയൽ ഹൈസ്കൂൾ 2000, 10-B ബാച്ചിലെ സഹപാഠികൾ ഇരുപത്തി മൂന്ന് വർഷങ്ങൾക്കിപ്പുറം പ്രവാസ ലോകത്ത് ഒത്തു ചേർന്നത് നവ്യാനുഭവമായി. ആറുവർഷത്തിന് ശേഷം രണ്ടാമത്തെ മീറ്റ് അപ്പ് ദുബൈ അൽ ഖുദ്റത്തിൽ വെച്ചാണ് നടന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന സംഗമത്തിൽ പഴയ ഓർമ്മകൾ പങ്ക് വെച്ചും സൗഹൃദം പുതുക്കിയും അവർ കുട്ടിക്കാലത്തേക്ക് ഒരിക്കൽ കൂടി മനസ് കൊണ്ട് സഞ്ചരിച്ചു.
ഇതിനകം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇവരുടെ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. സഹപാഠികൾക്കിടയിൽ അർഹരായവരെ കണ്ടെത്തി ഭവന നിർമ്മാണ സഹായം, ധന സഹായ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
നിലവിൽ കൂട്ടായ്മയുടെ കീഴിയിൽ മൂന്നു വർഷം പിന്നിട്ട ഇൻവെസ്റ്റ്‌മെന്റ് പദ്ധതി നടന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ചേർന്ന എക്സ്ക്യൂട്ടീവ് തീരുമാനപ്രകാരം 2023 ജൂലൈയിൽ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ മീറ്റ് അപ്പ് പുത്തനത്താണിയിൽ വെച്ച് നടത്താനും 2024 ജനുവരിയിൽ രണ്ടാമത്തെ ഇൻവെസ്റ്റ് പദ്ധതിക്ക് തുടക്കം കുറിക്കാനും തീരുമാനിച്ചു. സംഗമത്തിൽ കെ. റാഷിദ് വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു അഷ്‌റഫ് അലി പുതുക്കുടി, മൻസൂർ മണ്ണേത്ത്, നാസർ കൂടശ്ശേരിപ്പാറ, ലാലു ചുങ്കം ചെലൂർ, ജൈസൽ മുഴങ്ങാണി, അബ്ദുസ്സലാം കരിപ്പോൾ, അലി അകബർ താനൂർ, ഫൈസൽ വെട്ടിച്ചിറ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.




