അനുമതിയില്ലാതെ സഊദിയിൽ പടക്കങ്ങൾ നിർമ്മിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്താൽ 100,000 റിയാൽ പിഴയും 6 മാസത്തെ തടവും

0
754

റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സഊദി അറേബ്യയിൽ സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും നിർമ്മിക്കുന്നതും കൈവശം വയ്ക്കുകയോ കയറ്റുമതി ചെയ്യുകയോ ഇറക്കുമതി ചെയ്യുകയോ വിൽക്കുകയോ സംഭരിക്കുകയോ പരിശീലിപ്പിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

എക്‌സ്‌പ്ലോസീവ് ആന്റ് ഫയർ വർക്ക്‌സ് നിയമം അനുസരിച്ച്, സഊദി അറേബ്യയിലേക്ക് പടക്കങ്ങൾ കടത്താനോ നിർമ്മിക്കാനോ വ്യാപാരം ചെയ്യാനോ ശ്രമിക്കുന്നവർക്ക് 6 മാസത്തിൽ കൂടാത്ത തടവും 100,000 റിയാലിൽ കൂടാത്ത പിഴയും ലഭിക്കും.

പടക്കങ്ങൾ സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. നിയമം അനുശാസിക്കുന്ന കേസുകളിലല്ലാതെ അവ ഉപയോഗിക്കുന്നത് അനുവദനീയമല്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്.