യാത്രക്കാരെ വലച്ച് എയർ ഇന്ത്യ; അനിശ്ചിതത്വം തുടരുന്നു

0
584

കൊച്ചി: യാത്രക്കാരെ വലച്ച് എയർ ഇന്ത്യ. മണിക്കൂറുകളോളം കാത്തു നിന്ന് യാത്രക്കാർ. ഇന്നലെ വൈകുന്നേരം 5.50ന് പുറപ്പെടേണ്ട ix 4340 ദുബൈ-കൊച്ചി വിമാനം ഇനിയും പറന്നുയർന്നില്ല.

ഏകദേശം 15 മണിക്കൂറായിട്ടും യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ് യാത്രക്കാരുടെ ബന്ധുക്കൾ നൽകിയ വിവരം.  150-ലേറെ യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇടയ്ക്ക് വിമാനം പുറപ്പെടാനായി യാത്രക്കാരെ അകത്തു കയറ്റിയെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു.