ദമാം-റിയാദ് ഹൈവേയിൽ വീട്ടുകാർ മറന്നു പോയ പെൺകുട്ടിയെ കണ്ടെത്തി

0
3808

ദമാം: ദമാം-റിയാദ് ഹൈവേയിൽ വീട്ടുകാർ മറന്നു പോയ പെൺകുട്ടിയെ കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലെ റോഡ് സെക്യൂരിറ്റിയുടെ സ്പെഷ്യൽ ഫോഴ്‌സ് ആണ് വീട്ടുകാർ മറന്നതിനെ തുടർന്ന് കാണാതായ കുട്ടിയെ തിരച്ചിലിനോടുവിൽ കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രയിലായിരുന്ന കുടുംബം ദമാം-റിയാദ് ഹൈവേയിൽ വാഹനം നിർത്തിയിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയെ കാണാതായത്. ഇവിടെ വെച്ച് കുടുംബം കുട്ടിയെ മറന്നു പോകുകയായിരുന്നു.

തുടർന്ന് കുടുംബം അധികൃതർക്ക് വിവരം കൈമാറുകയും റോഡ് സെക്യൂരിറ്റിയുടെ സ്പെഷ്യൽ ഫോഴ്‌സ് കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിശോധിച്ച ശേഷമാണ് കുട്ടിയെ വീട്ടുകാർക്ക് കൈമാറിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക