മലയാളി സമാജം ജുബൈൽ ചാപ്റ്റർ ഇഫ്താർ സ്നേഹ സംഗവും ലീഡേഴ്സ് മീറ്റും സംഘടിപ്പിച്ചു

0
788

ജുബൈൽ/സഊദി അറേബ്യ: പുണ്യ റമദാൻ മാസത്തിന്റെ മാഹാത്മ്യം വിളിച്ചോതിക്കൊണ്ട് മലയാളി സമാജം ജുബൈൽ ചാപ്റ്റർ ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് തോമസ് മാത്യു മാമൂടൻറെ അധ്യക്ഷതയിൽ കൂടിയ സംഗമം മേഖലയിലെ സാമൂഹിക രാഷ്ട്രീയ-മത സംഘടനാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെകൊണ്ട് സമ്പുഷ്ടമായിരുന്നു. പരിപാടിയിൽ ഇന്ത്യൻ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർമാനും ഗവേഷണ മികവിന് അംഗീകാരത്തിനർഹനുമായ ഡോക്ടർ ജൗഷീദിനെ പൊന്നാടയണിഞ്ഞ് ആദരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോയൽ മലബാർ റെസ്റ്റാന്റിൽ നടന്ന പരിപാടിയിൽ ഇബ്രാഹിം സഖാഫി ഇഫ്താർ സന്ദേശം നൽകി സംസാരിച്ചു. സമാജം ജുബൈലിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയവും മാതൃകാപരമാണെന്നും ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം തലവൻ സനിൽകുമാർ ആശംസാ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ഗവേഷണ മികവിന് അംഗീകാരത്തിനർഹനുമായ ഡോക്ടർ ജൗഷീദിനെ പൊന്നാടയണിഞ്ഞ് ആദരിക്കുന്നു

ഷാജി (എൻ.എസ്.എച്ച്), നൂഹ് പാപ്പിനിശ്ശേരി (ജുവ), ജയൻ തച്ചമ്പാറ, സലിം ആലപ്പുഴ, രാജേഷ് ആലപ്പുഴ, സൈഫുദ്ധീൻ പൊറ്റശ്ശേരി (എംബസ്സി ഹെല്പ് ഡെസ്ക്), ഡോ. സിന്ധു, ബിനു, ആസിഫ് , ഹുസ്‌ന, ഷനീബ്, ഡോ. അമിത (മലയാളി സമാജം ദമാം), ഡോ.ജൗഷീദ്, റഊഫ്, നൗഷാദ് (ഇന്ത്യൻ സ്കൂൾ), സാറ ബായി ടീച്ചർ, ഹനീഫ (സിറ്റി ഫ്‌ളവർ), ഫൈസൽ (പ്രവാസി വെൽഫെയർ), ലക്ഷ്മണൻ, ഉണ്ണികൃഷ്ണൻ, സുരേഷ് (നവോദയ), ശിഹാബ് കായംകുളം (ഒ.ഐ.സി.സി), സലാം മഞ്ചേരി (കെ.എം സിസി), അബ്ദുൽകരീം ഖാസിമി (സഹായി), ബാദുഷ (എം.ഇ.എസ്), സതീഷ് (എ.ആർ.എസ്), ഫാറൂഖ് സ്വലാഹി (ഇസ്‌ലാഹി സെന്റർ) എന്നിവർ പൊതു സമ്മേളനത്തിൽ പങ്കെടുത്തു.

മലയാളി സമാജം ഭാരവാഹികളായ ഫൈസൽ, ആശ ബൈജു, ഡോ. നവ്യ വിനോദ്, അനിൽ മാലൂർ, റിയാസ് എൻ.പി, അജ്മൽ സാബു, നജീബ് വക്കം, സഈദ് മേത്തർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ബെൻസി ആംബ്രോസ് നന്ദിയും പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക