ഖാർത്തൂം വിമാനത്താവളത്തിൽ വിമാനത്തെ വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
5876

വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുന്നതും വിമാനയാത്രക്കാർ ഭീതിയുടെ വിവിധയിടങ്ങളിൽ ഒളിക്കുന്നതും വിമാനങ്ങൾ തീപിടുത്തത്തിൽ കത്തിയമർന്നതും സൈനിക വിമാനങ്ങളിൽ നിന്ന് ബോംബുകൾ വർഷിക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

റിയാദ്: സുഡാനിൽ ഇന്നലെ നടന്ന “അട്ടിമറി” അക്രമങ്ങൾക്കിടെ വിമാനത്തിനു നേരെ നടന്ന ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനത്തിന് നേരെ സൈനികർ നിറയൊഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ഖാർത്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ സഊദി അറേബ്യൻ എയർലൈൻസ് വിമാനത്തിലെ ജീവനക്കാർ ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രാദേശിക മാധ്യമം പുറത്ത് വിട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർപോർട്ട് ഗ്രൗണ്ടിനുള്ളിൽ വെച്ച് വിമാനത്തിന് നേരെ തോക്കുധാരികളിൽ ഒരാൾ കനത്ത ആയുധവുമായി ദൂരെ നിന്ന് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി വീഡിയോയിൽ കാണാനാകും. ഇതേസമയം, കോക്പിറ്റിലുണ്ടായിരുന്ന പൈലറ്റുമാരുമായി കൺട്രോൾ ടവറും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളും വ്യക്തമായി കേൾക്കാം. “ആരെയാണ് വെടിവെക്കുന്നത്?” എന്ന് ചോദിക്കുന്നത് കേൾക്കാനാകും.

ഫ്ലൈറ്റ് ക്രൂവും കൺട്രോൾ ടവറും തമ്മിലുള്ള സംഭാഷണം വ്യക്തമാണ്, പൈലറ്റ് സ്വയം പരിചയപ്പെടുത്തുമ്പോൾ തന്നെ, കൺട്രോൾ ടവർ അതേ സമയം തന്നെ പ്രതികരിക്കുന്നുണ്ട്.

ഖർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ നിർത്തുന്നതിനിടയിൽ സഊദി അറേബ്യൻ എയർലൈൻസ് വിമാനങ്ങളിലൊന്നിന് ഇന്നലെ വെടിയേറ്റിരുന്നു. ഇതേതുടർന്ന് ജീവനക്കാരെ ഒഴിപ്പിക്കുകയും സഊദി എംബസിയിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും വിമാന സർവ്വീസുകൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.

അൽ ഹദസ് അറബ് ചാനൽ പുറത്ത് വിട്ട ദൃശ്യങ്ങളും ഏറെ ഭീതിപ്പെടുത്തുന്നതാണ്. വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുന്നതും വിമാനയാത്രക്കാർ ഭീതിയുടെ വിവിധയിടങ്ങളിൽ ഒളിക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് ചാനൽ പുറത്ത്തുവിട്ടത്. വിമാനങ്ങൾ തീപിടുത്തത്തിൽ കത്തിയമർന്നതും സൈനിക വിമാനങ്ങളിൽ നിന്ന് ബോംബുകൾ വർഷിക്കുന്നതും വീഡിയോയിൽ ഉണ്ട്. വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനങ്ങൾ തീപിടുത്തത്തിൽ കത്തിയമർന്നതും സൈനിക വിമാനങ്ങളിൽ നിന്ന് ബോംബുകൾ വർഷിക്കുന്നതും (https://www.youtube.com/watch?v=h-hTcJZRedE)