ദുബൈ: സർവീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.തിരുവനന്തപുരത്തു നിന്നു ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വർധിപ്പിച്ചത്. ആഴ്ചയിൽ 5 വീതം സർവീസുകൾ ഉണ്ടായിരുന്നത് 6 എണ്ണമാക്കി.
രണ്ടിടങ്ങളിലേക്കും തിങ്കളാഴ്ചകളിലാണു പുതിയ സർവീസ്. ഇതോടെ ദുബായിലേക്കു തിരുവനന്തപുരത്തു നിന്നുള്ള പ്രതിവാര സർവീസ് 28 ആയി.
അബുദാബിയിലേക്കു 40. വിദേശത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആണ് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത് – 70 എണ്ണം.




