ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നാൽ ജുമുഅ നിസ്ക്കാരം നിർബന്ധമുണ്ടോ?

0
18082

റിയാദ്: ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നാൽ
പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇളവുള്ളതായും ഇത്തരക്കാര്‍ ദുഹ്ര്‍ നമസ്‌കരിച്ചാല്‍ മതിയെന്നും
സ്ഥിരം ഫത്‌വാ കമ്മിറ്റി നല്‍കിയ മതവിധിയിൽ പറയുന്നു.

ഈദുല്‍ ഫിത്‌റും വെള്ളിയാഴ്ചയും ഒരുമിച്ചുവരുന്ന പക്ഷം ഇതുമായി ബന്ധപ്പെട്ട് സ്ഥിരം ഫത്‌വാ കമ്മിറ്റി പുറപ്പെടുവിച്ച മതവിധി മസ്ജിദ് ഇമാമുമാര്‍ പാലിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.

ജുമുഅ നമസ്‌കാരം നിര്‍വഹിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം ജുമുഅ നമസ്‌കരിക്കാവുന്നതാണ്. ഇതാണ് കൂടുതല്‍ ശ്രേഷ്ടം. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കണം.
ഇത്തരക്കാര്‍ക്ക് ജുമുഅ നിര്‍ബന്ധമാണ്. ഇവര്‍ ജുമുഅ നമസ്‌കാരത്തിനു വേണ്ടി മസ്ജിദിലേക്ക് പോകണം.
ജുമുഅ നമസ്‌കാരത്തിന് മതിയായ വിശ്വാസികള്‍ പള്ളികളില്ലാത്ത പക്ഷം ഇവര്‍ ദുഹ്ര്‍ നമസ്‌കാരമാണ് നിര്‍വഹിക്കേണ്ടത്.