റമദാൻ അവസാന പത്ത് ദിവസങ്ങളിൽ സഊദിയുടെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

0
1084

റിയാദ്: നിലവിലെ റമദാൻ മാസത്തിലെ അവസാന പത്ത് ദിവസങ്ങളോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇത് ഉയർന്ന പ്രദേശങ്ങളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി പറഞ്ഞു. തായ്ഫ് ജിസാൻ എന്നിവിടങ്ങളിൽ താഴ്ന്ന താപനിലയിലേക്ക് പോകും. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ പൊടികാറ്റിനും സാധ്യതയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.