സഊദിയിൽ സ്വകാര്യ മേഖലയിലെ ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

0
6970

റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിലെ ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകൾക്കുള്ള ഈദ് അൽ ഫിത്വർ അവധി തീയതികൾ പ്രഖ്യാപിച്ചത്.

ഏപ്രിൽ 20 ന് (വ്യാഴം) അഥവാ റമദാൻ 29 ന് പ്രവൃത്തി സമയം അവസാനിക്കുന്നത് മുതൽ ആരംഭിക്കുന്ന അവധി 4 ദിവസം നീളുമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാല്‍ വാരാന്ത അവധി വരുന്നതിനാല്‍ അതിന് പകരം മറ്റു ദിവസങ്ങളില്‍ അവധി നല്‍കണമെന്ന തൊഴില്‍ നിയമം തൊഴിലുടമ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24) ന്റെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകളിലാണ് ഇക്കാര്യം പറയുന്നത്. ഇത് പാലിക്കാൻ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 24-ന്റെ രണ്ടാം ഖണ്ഡികയിൽ അവധിദിനങ്ങളും സാധാരണ വാരാന്ത്യ ദിവസങ്ങളും ഒരേ സമയത്ത് വരുമ്പോൾ ആ അവധി ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങൾക്ക് തുല്യമായ അവധി ദിനങ്ങൾ നൽകണമെന്നാണ് ചട്ടം. അല്ലാത്ത പക്ഷം നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയുണ്ട്.