റിയാദിൽ വെടിവെപ്പ്; ഒരാൾ മരിച്ചു

0
5139

റിയാദ്: സഊദി തലസ്ഥാന നഗരിയിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. റിയാദിൽ രണ്ടാളുകൾ തമ്മിൽ നടന്ന തർക്കത്തിനിടെയാണ് സംഭവം. ഒരാളെ വെടി വെച്ച് കൊലപ്പെടുത്തിയ സഊദി പൗരനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

രണ്ട് വ്യക്തികൾ തമ്മിലുള്ള വാക്ക് തർക്കമായിരുന്നു വെടി വെപ്പിലേക്കും മരണത്തിലേക്കും നയിച്ചത് എന്ന് വാർത്ത പുറത്ത് വിട്ട പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തന്റെ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഇരക്കെതിരെ പ്രതി നിറയൊഴിക്കുകയായിരുന്നു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രൊസിക്യൂഷനു കൈമാറി.