സഊദിയിൽ ബിസിനസ് മേഖലയിൽ നൽകിയ രജിസ്ട്രഷനുകളിൽ 40 ശതമാനവും സ്ത്രീകളുടേത്

0
1483

റിയാദ്: സഊദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം ബിസിനസ് മേഖലയിൽ നൽകിയ രജിസ്ട്രഷനുകളിൽ 40 ശതമാനവും സ്ത്രീകളുടേതെന്ന് റിപ്പോർട്ട്.

2022 കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ പാദത്തിൽ തന്നെ 2ശതമാനം വളർച്ചാ നിരക്കാണ് ഉണ്ടായത് രജിസ്റ്ററുകളിൽ 51 ശതമാനവും യുവാക്കളുടെ ഉടമസ്ഥതയിലുള്ളതാണ്

3,91,000 വാണിജ്യ രജിസ്റ്ററുകളുമായി റിയാദ് ഒന്നാം സ്ഥാനത്തും 314,000 രജിസ്റ്ററുകളുമായി മക്ക രണ്ടാം സ്ഥാനത്തും 201,000 രജിസ്റ്ററുകളുമായി കിഴക്കൻ പ്രവിശ്യയുമാണ്. പിന്നാലെ അസീർ (80,000), മദീന (77,000), അൽ-ഖാസിം (69,000), ജസാൻ (54,000), തബൂക്ക് 33,000, ഹൈൽ (28,000), നജ്‌റാൻ (24,000), അൽ-ജൗഫ് (20,000), നോർത്തേൺ ഫ്രോണ്ടിയർ0 , വാണിജ്യ രജിസ്റ്ററുകളുടെ എണ്ണം cerco In (13,000) ആണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.