സഊദിയിൽ പ്രതിവർഷം ആറു ലക്ഷത്തോളം ടൺ ഇറച്ചി പാഴാക്കപ്പെടുന്നതായി കണക്കുകൾ

0
1451

റിയാദ്: സഊദിയിൽ പ്രതിവർഷം ആറു ലക്ഷത്തോളം ടൺ ഇറച്ചി പാഴാക്കപ്പെടുന്നതായി കണക്കുകൾ. സഊദി ജനറൽ ഫുഡ് സെക്യൂരിറ്റി അതോറിറ്റിയുടെ കണക്കുപ്രകാരം
ഓരോ കൊല്ലവും 4,44,000 ലേറെ ടൺ കോഴിയിറച്ചിയും 22,000 ലേറെ ടൺ ആട്ടിറച്ചിയും 13,000 ലേറെ ടൺ ഒട്ടകയിറച്ചിയും 69,000 ലേറെ ടൺ മത്സ്യവും 41,000 ലേറെ ടൺ പശുവിറച്ചിയും രാജ്യത്ത് പാഴാക്കപ്പെടുന്നതായാണ് കണക്ക്. 
പ്രധാന ഭക്ഷണങ്ങളിൽ മാംസത്തെ പരിഗണിക്കുന്നുണ്ടെങ്കിലും സൗദി അറേബ്യയിൽ വലിയ അളവിൽ പാഴാക്കപ്പെടുന്നുണ്ടെന്ന് ജിഎഫ്എസ്എ പറഞ്ഞു.

വൻതോതിൽ ഭക്ഷണം വാങ്ങുന്നതും ഓഫറുകൾ ദുരുപയോഗം ചെയ്യുന്നതും ആവശ്യത്തിലധികം അളവിൽ ഭക്ഷണം തയ്യാറാക്കുന്നതും പാഴാക്കാനുള്ള ഒരു കാരണമാണെന്ന് GFSA മുമ്പ് സൂചിപ്പിച്ചിരുന്നു.