യുഎഇയിൽ വൻ അഗ്നിബാധ; മലയാളികളുടെ ഉടമസ്ഥതയിലുള്ള കാർ ഉൾപ്പെടെ 5 കടകൾ കത്തി നശിച്ചു

0
2244

റാസൽഖൈമ: യുഎഇയിൽ അഗ്നിബാധ. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാർ ഉൾപ്പെടെ 5 കടകൾ കത്തി നശിച്ചു. റാസൽഖൈമയിലെ
നഖീലിൽ അൽഹുദൈബ ഏരിയയിൽലാണ് വൻ അഗ്നിബാധ ഉണ്ടായത്. വൻ നാശനഷ്ടം കണക്കാക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഇന്റീരിയർ പോളിങിഷിങിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന.
നിമിഷങ്ങൾക്കകം മറ്റു കടകളിലേക്കും വ്യാപിച്ചു. അഗ്നിരക്ഷാസേനയുടെ 6 യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക