പ്രവാസികൾക്ക് ആശ്വാസമായി ഒമാൻ എയർ; കേരളത്തിലേക്ക് കുറഞ്ഞ നിരക്കുമായി സർവ്വീസുകൾ

0
19575

മസ്കത്ത്: കോഴിക്കോട്, കൊച്ചി എന്നീ സ്ഥലങ്ങളിലേക്ക് ഒമാൻ എയർ ടിക്കറ്റ് നിരക്ക് കുറച്ചു. മസ്കത്തിൽനിന്ന് കോഴികോട്ടേക്ക് 44 റിയാലും കൊച്ചിയിലേക്ക് 45 റിയാലുമാണ് നിരക്ക്. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ദിവസവും രണ്ട് സർവിസുകളാണ് നടത്തുന്നത്. മസ്കത്തിൽനിന്ന് പുലർച്ച മൂന്നിന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം, രാവിലെ 8.05ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് 2.05ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് കോഴിക്കോടെത്തും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുലർച്ച രണ്ടിന് പുറപ്പെടുന്ന വിമാനം രാവിലെ 7.15നും കാലത്ത് 8.25ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം ഉച്ചക്ക് 1.40നുമാണ് കൊച്ചിയിലെത്തുന്നത്. കോഴിക്കോട്ടേക്കാണ് ഒമാൻ എയർ മികച്ച നിരക്ക് നൽകുന്നത്. പെരുന്നാൾ അവധി കാരണം ഏപ്രിൽ 19 മുതൽ 25 വരെ നിരക്കുകൾ കുത്തനെ ഉയരുന്നുണ്ട്. ഈ ദിവസങ്ങളൊഴികെ എല്ലാ ദിവസങ്ങളിലും 44 റിയാലാണ് ഒരു ഭാഗത്തേക്കുള്ള നിരക്ക്.

അവധി ദിവസങ്ങളിൽ വൺവേ നിരക്ക് 134 റിയാൽ വരെ വർധിക്കുന്നുണ്ട്. ഇതിനുശേഷം നിരക്ക് വീണ്ടും 44 റിയാൽ ആകുന്നു. പിന്നീട് മേയ് 25ഓടുകൂടിയാണ് നിരക്ക് കൂടുന്നത്. കൊച്ചിയിലേക്ക് വൺവേക്ക് 45 റിയാലാണ് നിരക്ക്. എന്നാൽ, എല്ലാ ദിവസവും ഈ നിരക്ക് ലഭ്യമല്ല. വാരാന്ത്യങ്ങളിലും മറ്റും നിരക്ക് മാറുന്നുണ്ട്. പെരുന്നാൾ അവധിക്കാലമായ അടുത്ത മാസം 19 മുതൽ 23 വരെ 155 റിയാൽ വരെ ഉയരുന്നുണ്ട്. ഒമാൻ എയർ നിരക്കുകൾ കുറച്ചത് യാത്രക്കാർക്ക് വലിയ അനുഗ്രഹമാവുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക