ഗാർഹിക തൊഴിലാളികൾക്ക് ത്രൈമാസ ഇഖാമ ഫീസ് ആനുകൂല്യം ലഭ്യമല്ല

0
2469

റിയാദ്: റസിഡൻസി പെർമിറ്റോ ഇഖാമയോ നൽകുന്നതിനും പുതുക്കുന്നതിനും ത്രൈമാസ ഫീസ് അടയ്ക്കാൻ അനുവദിക്കുന്ന നടപടി ഗാർഹിക തൊഴിലാളികൾക്ക് ബാധകമല്ലെന്ന് സഊദി അധികൃതർ. ഒരു ചോദ്യത്തിന് മറുപടിയായി, ഔദ്യോഗിക പ്ലാറ്റ്ഫോം ആയ അബ്ഷർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ത്രൈമാസ അടിസ്ഥാനത്തിൽ റസിഡൻസി പെർമിറ്റ് ഫീസ് വിഭജിക്കുന്നത് ഗാർഹിക തൊഴിലാളികൾക്ക് ലഭ്യമല്ലെന്നും അത് വർഷം കണക്കാക്കി ഒറ്റത്തവണയായാണ് നൽകേണ്ടതെന്നും അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2021 ലാണ് തൊഴിലുടമകൾക്ക് ആശ്വാസമായി പ്രവാസി തൊഴിലാളികളുടെ റസിഡൻസി പെർമിറ്റുകൾ ഘട്ടം, ഘട്ടമായി പുതുക്കുവാനുള്ള ;അനുവാദം നൽകിയത്. വർഷത്തെ നാല് ഘട്ടങ്ങളാക്കി വിഭജിച്ച് മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് എന്നിങ്ങനെ ഘട്ടം ഘട്ടമായി അടക്കാനുള്ള സംവിധാനമാണ് കൊണ്ട് വന്നത്. കുറഞ്ഞത് മൂന്ന് മാസത്തേക്ക് വർക്ക് പെർമിറ്റുകൾ നൽകുകയും പുതുക്കുകയും ചെയ്യുമെന്നും റസിഡൻസി, ലേബർ പെർമിറ്റുകൾ എന്നിവയിൽ ഈടാക്കുന്ന ഫീസും ഇതേ ഘടനയിൽ വിഭജിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. .

സഊദി അറേബ്യയിലെ മൊത്തം ജനസംഖ്യയായ 34.8 ദശലക്ഷത്തിൽ 10.5 ദശലക്ഷവും വിദേശികളാണെന്നാണ് കണക്കുകൾ. രാജ്യത്തിലെ ഗാർഹിക തൊഴിലാളി കാറ്റഗറിയിൽ വീട്ടുജോലിക്കാർ, ഡ്രൈവർമാർ, ശുചീകരണത്തൊഴിലാളികൾ, പാചകക്കാർ, ഗാർഡുകൾ, കർഷകർ, തയ്യൽക്കാർ, ട്യൂട്ടർമാർ, നാനിമാർ എന്നിവർ ഉൾപ്പെടുന്നുണ്ട്. 2020-ന്റെ അവസാനത്തിൽ സഊദി അറേബ്യ തൊഴിൽ പരിഷ്കാരങ്ങൾ വൻ മാറ്റങ്ങൾ വരുത്തിയിരുന്നു. രാജ്യത്തിന്റെ സ്പോൺസർഷിപ്പ് സമ്പ്രദായം അടിമുടി പരിഷ്കരിക്കുകയും 2021 മാർച്ചിൽ പ്രാബല്യത്തിൽ വന്ന പരിഷ്കാരങ്ങളിൽ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്‌തു. ഈ പരിഷ്‌കാരങ്ങൾ തൊഴിൽ മാറാനുള്ള നടപടികൾ ലഘൂകരിക്കുകയും തൊഴിലുടമകളുടെ അംഗീകാരമില്ലാതെ നിയന്ത്രിതമായി പ്രവാസി തൊഴിലാളികൾക്ക് എക്‌സിറ്റ്, റീ-എൻട്രി വിസ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക