എസ്എസ്എൽസി പാസായവർക്ക് യുഎഇ യിൽ ഹൗസ് കീപ്പിങ് ജോലി, ഒഡെപെക് വഴി അപേക്ഷിക്കാം

0
10617

തിരുവനന്തപുരം: എസ്എസ്എൽസി പാസായവർക്ക് യുഎഇ യിൽ ഹൗസ് കീപ്പിങ് ജോലിയിലേക്ക് റിക്രൂട്ട്മെന്റ്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് യു.എ.ഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി ആളുകളെ തെരഞ്ഞെടുക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എസ്.എസ്.എൽ.സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിർഹം ആയിരിക്കും. താമസം, വിസ, വിമാനടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷിക്കാവുന്നതാണ്.

ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10നു മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/ 7736496574. ഈ ജോലിയുമായുള്ള കൂടുതൽ വിരവങ്ങൾക്ക് ലിങ്കിൽ കയറാവുന്നതാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക