കഷണ്ടിക്കാരെയും കുടവയറൻമാരെയും മുടിനരച്ചവരെയും ലക്ഷ്യമാക്കി പണം തട്ടുന്ന വൻ സംഘം നിങ്ങൾക്ക് ചുറ്റിലുമുണ്ട്; കെഎംസിസി മുന്നറിയിപ്പ് പ്രവാസികൾ കാര്യമായെടുക്കണം

0
3768

റിയാദ്: റിയാദിലെ ബത്തയിൽ തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി വിലസുന്നു. ഇതിനകം നിരവധി പേരാണ് പല വിധത്തിലുള്ള തട്ടിപ്പ് സംഘത്തിന്റെ വലയിൽ പെട്ടത്. നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ട്. ഇവരിൽ മലയാളികളും നിരവധിയാണ്. പലവിധത്തിലുള്ള തട്ടിപ്പ് സംഘത്തിന്റെ വലയിൽ പെട്ട നിരവധി പേർക്ക് പണം നഷ്ടമായത് ഉൾപ്പെടെയുള്ള വാർത്തകൾ നേരത്തെ തന്നെ മലയാളം പ്രസ്സ് ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, ഇപ്പോഴും തട്ടിപ്പുകൾ വ്യാപകമാണെന്നാണ് അനുഭവങ്ങൾ. ഈ സാഹചര്യത്തിൽ റിയാദ് കെ എം സി സി പ്രവാസികൾക്ക് മുന്നറിയിപ്പുമായി എത്തിയിട്ടുണ്ട്. തട്ടിപ്പ് സംഘങ്ങളുടെ വലയിൽ പെടാതെ സൂക്ഷിക്കണമെന്ന് റിയാദ് കെഎംസിസി സൈബർ വിങ് ആവശ്യപ്പെട്ടു. റിയാദ് കെഎംസിസി സൈബർ വിങ് സാമൂഹ്യ മാധ്യമത്തിൽ നടത്തിയ മുന്നറിയിപ്പ് പോസ്റ്റ് വായിക്കാം. 👇

ബത്തയിലെ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ പെടാതെ സൂക്ഷിക്കുക.

കഷണ്ടിക്കാരെയും കുടവയറുള്ളവരെയും മുടിനരച്ചവരെയും സൗഹൃദം നടിച്ചു പണം തട്ടുന്ന വലിയൊരു തട്ടിപ്പ് സംഘം ബത്തയിലും പരിസരത്തും കറങ്ങുന്നുണ്ട്.ഒരുപാട് ആളുകൾ ഇവരുടെ വലയിൽ പെട്ടിട്ടുണ്ട്.

സൗഹൃദം നടിച്ചു ആളുകളെ പ്രീതി പിടിച്ചു പറ്റി പിന്നീട് അവരുടെ ഏതേലും പ്രശ്നങ്ങൾ (കുടവയർ,നര,മുടി കൊഴിച്ചിൽ,അമിത വണ്ണം,കണ്ണിനു പ്രശ്നമുള്ളവർ) തനിക്കും ഉണ്ടായിരുന്നു എന്നും താനപ്പോൾ ഉപയോഗിച്ച ക്രീം/ഓയിൽ ഇന്നതായിരുന്നു എന്നും(സാധാരണ മുഴുവൻ സൂപ്പർ മാർക്കറ്റിലും കിട്ടുന്ന വാത്തിക്ക പോലുള്ള ഉൽപ്പന്നങ്ങൾ ആയിരിക്കും പറയുക) അതുപയോഗിച്ചപ്പോൾ തനിക്ക് ഉണ്ടായിരുന്ന പ്രശനം മാറി എന്നും നമ്മൾ ഇപ്പോൾ പരിചയപ്പെട്ടപ്പോൾ താങ്കളോട് ഷെയർ ചെയ്തതാണ് താങ്കളും വേണേൽ പരീക്ഷിച്ചു നോക്കൂ എന്നും പറഞ്ഞു അതിലേക്ക് മിക്സ് ചെയ്യേണ്ട ആയുർവേദിക് ഉത്പന്നം കൂടി പറഞ്ഞു തരും.എവിടെയും കേട്ട് പരിജയം പോലുമില്ലാത്ത അത്തരം ആയുർവേദ ഉൽപ്പന്നം ഇവരുടെ കടകളിൽ മാത്രമേ കിട്ടൂ.ബത്തയിൽ ഇത്തരം കടകൾ പാകിസ്ഥാനികളും നോർത്ത് ഇന്ത്യൻസും പലയിടത്തും തുറന്നിട്ടുണ്ട്.അവരുടെ എജെന്റുമാരാണ് ഇത്തരക്കാർ.ഇവരുടെ സംസാരത്തിൽ വീണു ഓയിലോ ക്രീമോ വാങ്ങിയവരെ പിന്നീട് മിക്സ് ചെയ്യേണ്ട സാധനം അവർ വാങ്ങിയ കട കാണിച്ചു തരാമെന്നു പറഞ്ഞു അവരുടെ തന്നെ കടയിലേക്ക് കൊണ്ട് പോയി ഒരു ഉപയോഗവും ഇല്ലാത്ത വല്ല പൊടിയും നമ്മൾ വാങ്ങിയ ഓയിലിലേക്കോ ക്രീമിലേക്കോ ചേർത്ത് നാനൂറും അഞ്ഞൂറും റിയാൽ വാങ്ങുകയാണ്.

തട്ടിപ്പ് സംഘങ്ങൾ നോർത്ത് ഇന്ത്യൻസോ പാകിസ്താനികളോ ആണ് അധികവും.ചിലരുടെ കൂടെ ഫാമിലിയും ഉണ്ടാവാറുണ്ട്.സൗഹൃദം നടിച്ചു ആളുകളുടെ ന്യുനതകൾ നോക്കി വലയെറിയുന്ന ഇത്തരം തട്ടിപ്പു സംഘങ്ങളെ സൂക്ഷിക്കുക.

റിയാദ് കെഎംസിസി സൈബർ വിങ്

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക