അബുദാബി: യുഎഇയിൽ നടന്ന ഏറ്റവും പുതിയ പ്രതിവാര ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്ത മൂന്ന് പേർ 100,000 ദിർഹം വീതം നേടി. അജ്‍മനിൽ 20 വര്‍ഷമായി താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിയായ സിംഗറാം ആണ് ഒരു വിജയി. വെയര്‍ഹൗസ് മാനേജറായാണ് ജോലി നോക്കുന്ന ഇദ്ദേഹം കഴിഞ്ഞ നാല് വര്‍ഷമായി അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം പണം സ്വരുക്കൂട്ടിയാണ് ബിഗ് ടിക്കറ്റിൽ അദ്ദേഹം പങ്കെടുക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഴ് വര്‍ഷമായി ഖത്തറിൽ താമസിക്കുന്ന രാഹുൽ ഗീത മേനോൻ ആണ് മറ്റൊരു ഇന്ത്യക്കാരൻ. സേഫ്റ്റി സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ എട്ട് മാസമായി അദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 20 പേര്‍ക്കൊപ്പമാണ് ഇത്തവണ ബിഗ് ടിക്കറ്റെടുത്തത്. വിജയിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതുകൊണ്ടു തന്നെ പണം എങ്ങനെ ചെലവാക്കും എന്നത് ആലോചിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിന്നുള്ള ഷെനിസ് റഹീം ആണ് മറ്റൊരു വിദേശി. സ്വന്തം നാട്ടിൽ തന്നെയാണ് ഷെനിസ് റഹീം ജോലി ചെയ്യുന്നത്. ആറ് മാസം മുൻപ് ദുബൈയിൽ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം ആദ്യമായി ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




