കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം ശ്രദ്ധേയമായി

റിയാദ്: ജീവകാരുണ്യ, സമൂഹ്യ സാംസ്കാരിക രംഗത്തെ കൊണ്ടോട്ടി നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ കൊണ്ടോട്ടി സെൻറർ ഇഫ്താർ സംഗമം നടത്തി. ജിദ്ദ ബാഗ്ദാദിയ്യ ഒളിമ്പിക് ടർഫിൽ വെച്ച് നടന്ന സംഗമത്തിൽ ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികൾ, മഹല്ല് ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ, നാട്ടുകാർ, കുടുംബിനികൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടി കൊണ്ടോട്ടി പെയിൻ ആൻ്റ് പാലിയേറ്റീവ് സെക്രട്ടറി കെ.പി. ഹുസൈൻ എന്ന ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി സെന്റർ പ്രസിഡന്റ്‌ സലീം മധുവായ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ കബീർ കൊണ്ടോട്ടി ഉദ്ബോധന പ്രസംഗം നടത്തി.

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻ്റ് സാദിഖലി തുവ്വൂർ, ഒ ഐ സി സി നേതാവ് സക്കീർ ഹുസൈൻ എടവണ്ണ, എ. ടി. ബാവ തങ്ങൾ, ഹസ്സൻ കൊണ്ടോട്ടി ,ചേനങ്ങാടൻ മൂസ്സ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാണ്ടിക്കാടൻ കബീർ ഖിറാഅത്ത് നടത്തി. എരഞ്ഞിക്കൽ റഹ്മത്ത് അലി സ്വാഗതവും ഗഫൂർ ചൂണ്ടക്കാടൻ നന്ദിയും പറഞ്ഞു.

മൊയ്തീൻ കോയ കടവണ്ടി, റഷീദ് ചുള്ളിയൻ, റഫീഖ് മാങ്കായി, അഷ്റഫ് കൊട്ടേൽസ്, കബീർ നീറാട്, റഫീഖ് മധുവായി, പി. സി അബൂബക്കർ, ഇർഷാദ് കളത്തിങ്ങൽ, റഹീസ് ചേനങ്ങാടൻ, മായിൻ കുമ്മാളി, എ. ടി നസ്റു തങ്ങൾ, ജംഷി കടവണ്ടി, നൗഷാദ് ആലങ്ങാടൻ, ഫൈസൽ റൈമണ്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.