ഭക്ഷണം പാഴാക്കുന്നത് തടയാൻ കടകളിലും വിതരണ കേന്ദ്രങ്ങളിലും പരിശോധന

0
1453

അബുദാബി: അബുദാബിയിൽ റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഭക്ഷണം പാഴാക്കുന്നത് തടയാനും ലക്ഷ്യമിട്ട് അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി പരിശോധനയും ബോധവൽക്കരണവും ശക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യത്യസ്ത ഭക്ഷ്യോൽപന്നങ്ങൾ സൂക്ഷിക്കുന്നതിലെ തെറ്റായ രീതികളും അവ ഉണ്ടാക്കുന്ന പ്രത്യാഘാതവും ബോധ്യപ്പെടുത്തും.
ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവച്ച സ്ഥലങ്ങൾ, വിതരണ കേന്ദ്രങ്ങൾ, വിൽപന ശാലകൾ, സൂപ്പർ–ഹൈപ്പർ മാർക്കറ്റുകൾ, റസ്റ്ററന്റുകൾ, കേന്ദ്രീകൃത അടുക്കള, കേറ്ററിങ് കമ്പനികൾ എന്നിവിടങ്ങളിൽ ഭക്ഷ്യോൽപന്നങ്ങളുടെ നിർമാണം മുതൽ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങൾ പരിശോധിക്കും. പഴം, പച്ചക്കറി, മത്സ്യ, മാംസ മാർക്കറ്റുകളിലും മിന്നൽ പരിശോധന നടത്തും.

ഇവ ഓരോന്നും എങ്ങനെ, എത്ര താപനിലയിൽ സൂക്ഷിക്കണം എന്നും വിശദീകരിക്കും. ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കൈകാര്യം ചെയ്യുക, തയാറാക്കുന്ന സ്ഥലങ്ങളുടെ വൃത്തി, കൈകൾ ഇടയ്ക്കിടെ കഴുകുക, തല മറയ്ക്കുക, മാസ്കും ഗ്ലൗസും ധരിക്കുക തുടങ്ങി വ്യക്തിഗത ശുചിത്വം ഉറപ്പാക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക