ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

0
1768

റിയാദ്: ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി വിദ്യാസാഗർ റെഡ്‌ഡി മാണിക്യത്തെയാണ് (40) ജുബൈലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാൾ താമസിച്ചിരുന്ന മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
ജുബൈലിലെ ഹാംതെ കമ്പനി ജീവനക്കാരനായ ഇയാൾ അവരുടെ ലേബർ ക്യാമ്പിലാണ് താമസിച്ചിരുന്നത്. ഏകദേശം അഞ്ചു ദിവസം മുമ്പ് തന്നെ വിദ്യാസാഗർ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് മെഡിക്കൽ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക