ശക്തമായ മഴ, കാറ്റ്; സഊദിയിലെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾക്ക് അവധി

0
3742

റിയാദ്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് വിവിധയിടങ്ങളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മക്ക പ്രവിശ്യയിലെ മക്ക അൽ മുകറമ, ജുമൂം, ബഹ്ര എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതോടൊപ്പം, അൽ ലൈത്, അദം, ഖുൻഫുദ, ത്വാഇഫ് എന്നിവിടങ്ങളിലെ സ്കൂളുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, അൽബാഹയിലെ മിഖ് വായിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജിദ്ദയിലെ ഖുലൈസിലെ സ്കൂളുകൾക്കും വിദ്യാഭ്യാസ ഓഫീസുകൾക്കും ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. അതേ സമയം പഠിതാക്കൾക്ക് മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസുകൾ നടക്കുമെന്ന് അതത് വിദ്യാഭ്യാസ വകുപ്പുകൾ അറിയിച്ചു.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച വരെ വിവിധ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിയാദ്, മക്ക അൽ മുകർറമ, കിഴക്കൻ മേഖല, ഖസിം, ഹായിൽ, വടക്കൻ അതിർത്തികൾ, അൽ ബഹ, അസീർ എന്നീ പ്രദേശങ്ങൾ ജാഗ്രതാ നിർദേശത്തിൽ ഉൾപ്പെട്ടിരുന്നു.