റിയാദ്: സഊദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിനടുത്ത് ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി പെരുമാലിപ്പടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടേയും മകൻ ഷിബിൻ ജോസഫ് (30) ആണ് മരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചൊവ്വാഴ്ച വൈകീട്ട് പടിഞ്ഞാറൻ സഊദിയിലെ തബൂക്ക് – യാംബു റോഡിൽ ദുബ എന്ന സ്ഥലത്ത് വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിൽ ട്രക്ക് വന്നിടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തബൂക്ക് ആസ്ട്ര കമ്പനിയിലെ ബേക്കറി വിഭാഗത്തിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം തമ്പലമണ്ണ ചക്കുംമൂട്ടിൽ കുടുംബാംഗമാണ്.
ഭാര്യ: ഡോണ (നഴ്സ്, ഇ.എം.എസ് സഹകരണ ആശുപത്രി മുക്കം). സഹോദരങ്ങൾ: ഷിനി, ഷിന്റോ. ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിൽ കൊണ്ടുപോകും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




