മക്ക: മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളീ ജീവനക്കാരുടെ കൂട്ടായ്മയായ KAMC മലയാളീസ് പത്താം വാർഷികത്തോടനുബന്ധിച്ചു “കിതാബ് ” മാഗസിൻ പുറത്തിറക്കി. ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ: അബ്ദുള്ള ബിൻ സയീദ് അൽസഹ്‌റാനി പ്രകാശനം ചെയ്തു. സഊദി അറേബ്യ, ഖത്തർ, യുഎഇ, എന്നിവിടങ്ങളിലെ ഇപ്പോഴത്തെയും പൂർവ അംഗങ്ങളുടെയും 50 പേരുടെ രചനകൾ കൊണ്ട് സമ്പന്നമാണ് ഉള്ളടക്കം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2013 മാർച്ചിൽ രൂപീകൃതമായ കൂട്ടായ്മയിൽ ഇപ്പോൾ 90 അംഗങ്ങളുണ്ട്. 75 പേർ സഊദി, ഖത്തർ, ദുബായ്, ഒമാൻ, യുണൈറ്റഡ് കിങ്ഡം, കാനഡ, ഇന്ത്യ എന്നി രാജ്യങ്ങളിൽ ജോലി ചെയ്തു വരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന
ഹജ്ജ് ഉംറ തീർത്ഥാടകർക്ക് സേവനം, മലയാളീ രോഗികൾക്കുള്ള സഹായങ്ങൾ, രക്തദാനം, കലാ കായിക സാംസ്കാരിക പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, ഹജ്ജ് സെൽ എന്നിവ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.
ഫക്രുദീൻ വളാഞ്ചേരി (ജനറൽ സിക്രട്ടറി), മുഹമ്മദ് ഷമീം നരിക്കുനി (ട്രഷറർ), മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഷാഫി എം അക്ബർ, യഹ്‌യ അസഫലി, സദഖത്തുള്ള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




