റമസാനിൽ മസ്ജിദുന്നബവി റൗദ ശരീഫിലേക്കുള്ള പ്രവേശന സമയങ്ങളിൽ മാറ്റം

0
1568

മദീന: റമസാനിൽ
മസ്ജിദുന്നബവി റൗദ ശരീഫിലേക്കുള്ള പ്രവേശന സമയങ്ങളിൽ മാറ്റം. റൗദ ശരീഫിൽ പ്രവേശിച്ച് നമസ്‌കാരം നിർവഹിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്ത് പെർമിറ്റ് നേടൽ നിർബന്ധമാണ്. റമസാൻ ഒന്നു മുതൽ പത്തൊമ്പതു വരെയുള്ള ദിവസങ്ങളിൽ പുരുഷന്മാർക്ക് പുലർച്ചെ രണ്ടര മുതൽ സുബ്ഹി നമസ്‌കാരം വരെയും രാവിലെ പതിനൊന്നര മുതൽ ഇശാ നമസ്‌കാരം വരെയും റൗദ ശരീഫിലേക്ക് പ്രവേശനം നൽകും.

വനിതകൾക്ക് സുബ്ഹി നമസ്‌കാര ശേഷം മുതൽ രാവിലെ പതിനൊന്നു വരെയും രാത്രി പതിനൊന്നു മുതൽ പുലർച്ചെ രണ്ടു വരെയും ഈ ദിവസങ്ങളിൽ റൗദ ശരീഫിലേക്ക് പ്രവേശനം നൽകും.

പള്ളിയുടെ തെക്കു ഭാഗത്തുള്ള 37-ാം നമ്പർ കവാടത്തിനു എതിർവശത്താണ് സ്ത്രീപുരുഷന്മാർക്ക് റൗദയിൽ പ്രവേശിക്കാനുള്ള കവാടങ്ങൾ നിശ്ചയിച്ചിരിക്കുന്നതെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് പറഞ്ഞു. റമസാൻ 20 മുതൽ അവസാനം വരെയുള്ള ദിവസങ്ങളിൽ റൗദ ശരീഫിലേക്കുള്ള പ്രവേശന സമയങ്ങളിൽ മാറ്റമുണ്ടാകും.

പെർമിറ്റിൽ നിശ്ചയിച്ച കൃത്യസമയത്ത് വിശ്വാസികൾ റൗദ ശരീഫിൽ പ്രവേശിക്കാൻ ഹാജരാകണമെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് പറഞ്ഞു.