റിയാദ്: തമാശയ്ക്ക് വേണ്ടി ക്രൂരത കാണിച്ച് വീഡിയോ ചിത്രീകരിച്ചതിന് മൂന്ന് യുവാക്കള്‍ സഊദി അറേബ്യയില്‍ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോ ക്ലിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞ് അന്വേഷിച്ചെത്തിയത്. സഊദിയിലെ ത്വായിഫിലായിരുന്നു സംഭവം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള ക്രൂരതയാണ് തമാശയെന്ന പേരില്‍ യുവാക്കള്‍ നടത്തിയതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. സംഘത്തിലെ രണ്ട് പേര്‍ ചേര്‍ന്ന് മൂന്നാമനെ കാറിന്റെ ഡിക്കിയില്‍ അടച്ചിടുന്നതും മറ്റുമായിരുന്നു പ്രചരിച്ച ദൃശ്യങ്ങളിലുള്ളത്. പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ തമാശയ്ക്ക് വേണ്ടിയാണ് ഇത് ചെയ്‍തതെന്ന് യുവാക്കള്‍ അറിയിച്ചു.
ഇവരെ അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം ക്രൂരത നിറഞ്ഞ തമാശകൾ പലപ്പോഴും പൊതുജനങ്ങൾക്ക് കടുത്ത മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നതിലേക്ക് നയിക്കാറുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




