കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി 1.4 കിലോയിലധികം സ്വർണം കടത്തിയതിന് എയർ ഇന്ത്യ
എക്സ്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ബഹ്‌റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂവിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉടൻ പിടികൂടുകയും ഇയാളുടെ കൈയിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തുകയും ചെയ്തു.
ക്രൂവിനെ സസ്പെൻഡ് ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും അന്വേഷണ അധികൃതരിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം സർവീസ് അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും എയർലൈൻ അറിയിച്ചു.