വിമാനയാത്ര കൂടുതൽ എളുപ്പമാക്കാൻ ‘സാറ’; ലോകത്തെ ആദ്യത്തെ റോബോർട്ട് ചെക്ക്–ഇൻ ദുബൈയിൽ സജ്ജം

0
1083

ദുബൈ: വിമാനയാത്ര കൂടുതൽ എളുപ്പമാക്കാൻ ‘സാറ’; ലോകത്തെ ആദ്യത്തെ റോബോർട്ട് ചെക്ക്–ഇൻ ദുബൈയിൽ സജ്ജം. പ്രാദേശികമായി വികസിപ്പിച്ചെടുത്ത സാറയെന്ന റോബട് ആണ് യാത്രക്കാരുടെ ചെക്ക്–ഇൻ സേവനം ഏറ്റെടുത്തിരിക്കുന്നത്.

തുടക്കത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഭാവിയിൽ 200ലധികം റോബട്ടുകളെ നിയമിച്ച് സേവനം വിപുലപ്പെടുത്തും. അറബിക്, ഇംഗ്ലിഷ് ഉൾപ്പെടെ 6 ഭാഷകളിൽ ആശയ വിനിമയം നടത്തുന്ന സാറ എളുപ്പത്തിലും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡിങ് പാസ് ഇ–മെയിൽ/സ്മാർട് ഫോൺ വഴി നൽകും. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് സിഇഒ ആദിൽ അൽ രിധ പറഞ്ഞു.

റോബട്ടിന്റെ സ്ക്രീൻപാഡിൽ പാസ്പോർട്ട് സ്കാൻ ചെയ്യുക-
റോബട്ടിന്റെ സ്ക്രീനിൽ തെളിയുന്ന ചതുരത്തിന് മധ്യത്തിൽ മുഖം കാണുംവിധം നിൽക്കുക-
ടിക്കറ്റിലെയും പാസ്പോർട്ടിലെയും വിവരങ്ങൾ സാറ ഒത്തു നോക്കിയശേഷം ഇന്ന സമയത്ത് വിമാനം പുറപ്പെടും, ചെക്ക്–ഇൻ ചെയ്തോട്ടെ എന്ന് ചോദിക്കും-
യെസ് എന്ന നിർദേശം വാക്കാലോ സ്ക്രീനിൽ പ്രസ് ചെയ്തോ നൽകാം- ചെക്ക്–ഇൻ വിജയകരമായി പൂർത്തിയായി. ബോഡിങ് പാസ് ഇ–മെയിലിലോ സ്മാർട് ഫോണിലോ ലഭിക്കുമെന്ന് അറിയിക്കും. ബോഡിങ് പാസും ബാഗേജ് ടാഗും പ്രിന്റ് ചെയ്യാനും റോബട്ടിൽ ഓപ്ഷനുണ്ട്. ബാഗേജ് കൗണ്ടറിൽ എത്തി ബാഗേജ് നൽകി യാത്ര തുടരാം.