മഹാരാഷ്ട്ര: ലൈംഗികമായി ചൂഷണം ചെയ്ത പതിനഞ്ചുകാരി പെൺകുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് ആ കുഞ്ഞിനെ കൊല്ലുകയും ചെയ്തു.
പതിനഞ്ചുകാരി വീട്ടിൽ പ്രസവിക്കുകയും കുഞ്ഞിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് കുട്ടി ഗർഭം അമ്മയിൽ നിന്ന് മറച്ചുവെച്ചത്. അവസാനം സംഭവം പുറത്തറിയാതിരിക്കാൻ ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ പ്രസവിക്കാൻ തീരുമാനിച്ചു. ഇതിനായി യൂട്യൂബ് വീഡിയോകൾ കണ്ട് കാര്യങ്ങൾ പഠിച്ചു. മാർച്ച് രണ്ടിന് 15 വയസ്സുകാരി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി.
നവജാതശിശുവിനെ ഉടൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വീട്ടിലെ പെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവം അറിഞ്ഞ അമ്മയാണ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




