മാതാവ് മൂന്നു കുട്ടികളെ കുത്തികൊലപ്പെടുത്തി; രണ്ടു കുട്ടികൾ ആശുപത്രിയിൽ

0
2632

എല്ലിസ് കൗണ്ടി: മൂന്നു കുട്ടികളെ കുത്തികൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ടെക്സസിലെ ഇറ്റലിയിലെ എല്ലിസ് കൗണ്ടി നഗരത്തിലെ വീട്ടിൽ വെള്ളിയാഴ്ച മൂന്നു കുട്ടികൾ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ. 

25 കാരിയായ ഷമയ്യ ദെയോൻഷാന ഹാലിനെതിരെ മൂന്നു കൊലപാതക കുറ്റങ്ങൾ ചുമത്തി  കേസെടുത്തതായി എല്ലിസ് കൗണ്ടി ഷെരീഫിന്റെ ഓഫിസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

പരുക്കേറ്റ് ആശുപത്രികളിൽ കഴിയുന്ന രണ്ടു കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല 

6 വയസ്സുളള ആൺകുട്ടിയെയും അഞ്ചു വയസ്സു വരെയുള്ള ഇരട്ട ആൺകുട്ടിയെയും പെൺകുട്ടിയെയും ആണു കൊലപ്പെടുത്തിയത്. 13 മാസം പ്രായവും നാലു വയസ്സു പ്രായവും ഉളള കുട്ടികൾക്കാണു പരുക്കേറ്റത്. 

അഞ്ചു കുട്ടികളും സഹോദരങ്ങളാണെന്നു ടെക്സസ് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസ് സ്ഥിരീകരിച്ചു.