പാനി പൂരി വിറ്റ് മോദിയുടെ അപരന്‍; ഗുജറാത്തില്‍ നിന്നുള്ള വിഡിയോ വൈറല്‍

0
4783

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാദൃശ്യമുള്ള ആൾ പാനി പൂരി വിൽക്കുന്നതു കണ്ട് അമ്പരന്ന് ജനം. മോദിയുടെ രീതിയിലുള്ള വസ്ത്രവും സംസാരവും ആരെയും അദ്ഭുതപ്പെടുത്താൻ പോന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗുജറാത്തിലെ ഫു‍ഡ് വ്ലോഗറാണ് മോദിയുടെ അപരനെ കണ്ടെത്തിയതും ലോകത്തിനു മുന്നിലേക്ക് എത്തിച്ചതും. മോദിയുടെ ജന്മനാടായ ഗുജറാത്തിൽ ആനന്ദിനടുത്ത മൊട്ട ബസാറിൽ പാനി പൂരി വിൽക്കുന്ന അനില്‍ ഭായ് കട്ടാറാണ് താരമായ അപരൻ.

ആളുകള്‍ തന്നെ മോദി എന്ന് വിളിക്കുമ്പോള്‍ സന്തോഷമാണെന്ന് കട്ടാർ പറയുന്നു. മോദി ഒരു ചായക്കടക്കാരനായിരുന്നു എന്നതും താൻ പാനി പൂരി കട നടത്തുന്നു എന്നതും ആവേശം കൊള്ളിക്കുന്നു. ഒരു ചായക്കടക്കാരൻ ആയിരുന്നെങ്കിൽ മോദിയെപ്പോലെ വലിയ നിലയിൽ എത്തിയേനെയെന്ന് ആളുകൾ പറയാറുണ്ടെന്നും അനിൽ കൂട്ടിച്ചേർത്തു. പതിനഞ്ചാം വയസ്സു മുതൽ അനിൽ കട നടത്തുകയാണ്. വൈറൽ വീഡിയോ കാണാം 👇.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക