പെൺ കരുത്തിൽ ഇടി മുഴക്കം; ‘ട്രൂത്ത് ഫൈറ്റ്’ ബോക്സിങ് പോരാട്ടത്തിൽ സഊദി വനിത റഗദ് അൽ നുഐമിയ്ക്ക് അഭിമാന നേട്ടം

0
1395

റിയാദ്: പെൺ കരുത്തിൽ ഇടി മുഴക്കം. രണ്ടാമത് ദറഇയ സീസൺ പരിപാടികളുടെ ഭാഗമായി അരങ്ങേറിയ ‘ട്രൂത്ത് ഫൈറ്റ്’ ബോക്സിങ് പോരാട്ടത്തിൽ സഊദി വനിത റഗദ് അൽ നുഐമി അടക്കം നാല് സഊദി ബോക്സർമാർ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ചു.

അരങ്ങേറ്റ മത്സരത്തിൽ തന്നെ വിജയിച്ച് സഊദിയുടെ ആദ്യ വനിത ബോക്സർ ആയി റഗദ് രാജ്യത്തിന് അഭിമാന നേട്ടവും സമ്മാനിച്ചു.

റഗദിന് പുറമേ സിയാദ് മജ്റാഷി, സൽമാൻ ഹമാദ, സിയാദ് അൽ മയൂഫ് എന്നിവരാണ് പ്രകടനം നടത്തിയത്. സ്കിൽ ചലഞ്ച് എൻറർടൈൻമെൻറ് കമ്പനിയുടെ സഹകരണത്തോടെ സഊദി ബോക്സിങ് ഫെഡറേഷൻറ മേൽനോട്ടത്തിൽ സൗദി കായിക മന്ത്രാലയമായിരുന്നു മത്സരം സംഘടിപ്പിച്ചത്.

‘ഒരു ഔദ്യോഗിക ടൂർണമെൻറിൽ പങ്കെടുക്കുന്ന ആദ്യത്തെ സഊദി പെൺകുട്ടിയാണ് ഞാൻ. വിജയം എല്ലാ സൗദികൾക്കും സമർപ്പിക്കുന്നു. ഇത് എല്ലാ എല്ലാ വനിതകൾക്കും പ്രചോദനം ആകുമെന്നും പ്രതീക്ഷിക്കുന്നു’ എന്ന് റഗദ് പറഞ്ഞു.

സൽമാൻ ഹമാദ തന്‍റെ എതിരാളി ഫിലിപ്പ് ദിവയെയും സിയാദ് അൽ മയൂഫി എതിരാളി​ റൊണാൾഡ് മാർട്ടിനെസിനെയും പരാജയപ്പെടുത്തി.