സഊദിയിൽ അസ്ഥിര കാലാവസ്ഥ; പലയിടങ്ങളിലും മഴയും വെള്ളപ്പൊക്ക സാധ്യതയും, സിവിൽ ഡിഫൻസ് മുന്നറിയിപ്പ്

0
2085

റിയാദ്: രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്ന് സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. ഞായറാഴ്ച മുതൽ അടുത്ത ബുധനാഴ്ച വരെ രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ മുൻനിർത്തിയാണ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യം കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വിധേയമാകുമെന്നും, റിയാദ് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും ഇത് താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിയാദ് മേഖലയെ ഇടത്തരം മഴ ബാധിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ദുർമ, അൽ ഖുവൈയ്യ, അൽ മുസാഹിമിയ, അൽ അഫ്‌ലാജ്, അൽ ഖർജ്, ഹോത ബനി തമീം, വാദി അൽ ദവാസിർ, മക്ക, അൽ ജുമും, ബഹ്‌റ, റാനിയ, തുർബ, അൽ ഖുർമ, എന്നിവിടങ്ങളും മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.

മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന മിതമായ കനത്ത മഴയും കാറ്റും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചു. തായിഫ്, മയ്‌സാൻ, അദം, അൽ അർദിയാത്ത്, അസീർ മേഖലയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥ ഉണ്ടായേക്കും.

അബഹ, ഖമീസ് മുഷൈത്, ഷാറത് ഉബൈദ, അഹദ് റുഫൈദ, അൽ-ഹർജ്, തത്‌ലീത്, അൽ നമസ്, ബൽഖർൻ, അൽ മജാരിദ, മഹായിൽ, ബാരിഖ്, തനൂമമ, ജസാൻ, അൽ ബാഹ, അൽ ലൈത്ത്, അൽ ഖുൻഫുദ, ജിദ്ദ, ഖുലൈസ് എന്നിവയുൾപ്പെടെ നജ്‌റാൻ, മക്ക എന്നിവിടങ്ങളിൽ മഴ സാരമായി ബാധിച്ചേക്കും.

മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തോടുകൾ കൂടുന്ന സ്ഥലങ്ങൾ, ചതുപ്പുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും അവയിൽ നീന്തരുതെന്നും അനുയോജ്യമല്ലാത്തതും അപകടകരവുമായ സ്ഥലങ്ങളായതിനാൽ വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രഖ്യാപിക്കുന്ന നിർദ്ദേശങ്ങൾ രാജ്യത്തെ മുഴുവൻ ആളുകളും പാലിക്കണമെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക