മക്ക: മക്ക ഹറമിൽ വിശ്വാസികൾക്കും തീർഥാടകർക്കുമിടയിൽ വിതരണം ചെയ്യാൻ പുതിയ രൂപത്തിലുള്ള സംസം ബോട്ടിലുകൾ ഹറംകാര്യ വകുപ്പ് പുറത്തിറക്കി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പുതിയ ബോട്ടിലുകൾ ഉദ്ഘാടനം ചെയ്തു. ഹറംകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ ഹറമിലെത്തുന്ന തീർഥാകരുടെയും വിശ്വാസികളുടെയും സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടികളെല്ലാം പാലിച്ച് സംസം ബോട്ടിൽ വിതരണം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു. ഇതുവരെ സാധാരണ മിനറൽ വാട്ടർ കുപ്പികൾക്ക് സമാനമായ ബോട്ടിലുകളിലാണ് ഹറംകാര്യ വകുപ്പ് ഹറമിൽ സംസം വിതരണം ചെയ്തിരുന്നത്. ആയിരക്കണക്കിന് വലിയ ജാറുകളും ടാപ്പുകളും വഴിയും ഹറമിൽ സംസം വിതരണം ചെയ്യുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




