റിയാദ്: റിയാദിലെ കിങ് അബ്ദുൽ അസീസ് ഇക്വസ്ട്രിയൻ സ്ക്വയറിൽ “സൗദി കപ്പ്” മത്സരങ്ങളിലെ വിജയികളെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കിരീടമണിയിച്ചു. കിരീടാവകാശിയെ ഇക്വസ്‌ട്രിയൻ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ പ്രിൻസ് ബന്ദർ ബിൻ ഖാലിദ് അൽ ഫൈസൽ കുതിരപ്പന്തയ ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് അംഗവും സാങ്കേതിക സമിതികളുടെ ചെയർമാനുമായ
അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരനും ചേർന്ന് സ്വീകരിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മത്സരം ആരംഭിക്കുന്നതിന് മുമ്പ് രാജകീയ ഗാനം ആലപിച്ചു. മത്സരത്തിനൊടുവിൽ 2023ലെ കപ്പിലെ ഏറ്റവും ചിലവേറിയ ഓട്ടമത്സരത്തിലെ ജേതാവായി ജാപ്പനീസ് കുതിരയായ “ബെൻ തലസ്സ”യുടെ ഉടമ നവകി യോനേയാമയ്ക്ക് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കിരീടമണിയിച്ചു.
സഹമന്ത്രിയും മന്ത്രി കൗൺസിൽ അംഗവുമായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, റിയാദ് റീജിനൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ, കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരൻ, ദേശീയ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ എന്നിവർക്കൊപ്പമാണ് കിരീടാവകാശി എത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




