ഏഴു തരം ഫീസുകളാണ് വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട തൊഴിലുടമ വഹിക്കേണ്ടത്

0
3437

റിയാദ്: സഊദിയിൽ ഏഴു തരം ഫീസുകളാണ് വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട തൊഴിലുടമ വഹിക്കേണ്ടതെന്ന് വ്യക്തമാക്കി മാനവശേഷി വികസന മന്ത്രാലയം.

തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ്, ഇഖാമ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള എല്ലാ വിധ ഫീസുകളും കാലാധി തീർന്നാലുള്ള പിഴയും പ്രൊഫഷൻ മാറ്റുന്നതിനുള്ള ഫീസും എക്സിറ്റ് റീ എൻട്രി ഫീസുകളും ഫൈനൽ എക്സിറ്റിൽ പോകുന്നതിനുള്ള വിമാന ടിക്കറ്റു ചാർജും തൊഴിലുടമ തന്നെ വഹിച്ചിരിക്കണമെന്നും മന്ത്രാലയം വിശദീകരിച്ചു.