അന്താരാഷ്ട്ര ഖുർആൻ പാരായണ ബാങ്ക് വിളി മത്സരങ്ങളുടെ രണ്ടാം റൗണ്ടിലേക്ക് 2116 പേർ യോഗ്യത നേടി

0
1139

റിയാദ്: അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളുടെ രണ്ടാം റൗണ്ടിലേക്ക് 2116 പേർ യോഗ്യത നേടി. മത്സരത്തിലെ വിജയികൾക്ക് 1.2 കോടി റിയാൽ സമ്മാനമായി നൽകും.

165 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യ റൗണ്ടിൽ 50,000-ത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരത്തിന്റെ അവസാന ഘട്ടം റമദാനിൽ എംബിസി ചാനലിലും ഷാഹിദ് ആപ്പിലും സംപ്രേക്ഷണം ചെയ്യുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.