റിയാദ്: ബഹ്‌റൈനിൽ നിന്ന് പോത്തിറച്ചി, ആടുകളുടെ മാംസവും അവയുടെ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള താത്കാലിക നിരോധനം പിൻവലിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി തീരുമാനിച്ചു.
വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് നൽകിയ അടിയന്തര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനമെന്നും ബഹ്റൈനിൽ കുളമ്പുരോഗം നിയന്ത്രണവിധേയമായെന്നും പുതിയതായി രോഗം പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
റിപ്പബ്ലിക് ഓഫ് ഫ്രാൻസിലെ അറ്റ്ലാന്റിക് പൈറനീസ് മേഖലയിൽ നിന്ന് കോഴിയിറച്ചി, ടേബിൾ മുട്ടകൾ, അവയുടെ ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തുന്നതായി അതോറിറ്റി അടുത്തിടെ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.




