റിയാദ്: സഊദിയിൽ ഉല്‍ക്ക ശില വീണു. വടക്കുപടിഞ്ഞാറുള്ള ദവാദ്മിയിലാണ് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉല്‍ക്കാശില വീണതായി റിപ്പോര്‍ട്ട്. ഉല്‍ക്കാശില നിലത്തു വീഴുകയും അതിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുകയും ചെയ്തതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വലിയ ശബ്ദത്തോടെ നജ്ദ് ഭാഗത്ത് ഉല്‍ക്ക പതിക്കുന്നത് കണ്ടെന്നും പ്രകമ്പനം അനുഭവപ്പെട്ടെന്നും പലരും സാക്ഷ്യപ്പെടുത്തിയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈന്‍ അറിയിച്ചു.
സാധാരണ ഉല്‍ക്കയേക്കാള്‍ പ്രകാശമുള്ള ഈ ഉല്‍ക്ക ഉച്ചത്തിലുള്ള ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ഭൗമോപരിതലത്തിലെത്തിയതെന്നും പലരും ഇത് കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ജിദ്ദ ജ്യോതി ശാസ്ത്ര സൊസൈറ്റി മേധാവി എന്‍ജിനീയര്‍ മാജിദ് ആല്‍സഹ്‌റ പറഞ്ഞു. അന്തരീക്ഷത്തില്‍ ചിന്നിച്ചിതറി തെറിച്ച ഉല്‍ക്കയുടെ ചെറിയ ഭാഗം ഭൂമിയിലേക്ക് വീണതാകാം.
അന്തരീക്ഷത്തിലെ സോഡിയം, മെഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുമായി ചേരുമ്പോള്‍ പലപ്പോഴും പച്ച, നീല, വെള്ള നിറങ്ങളില്‍ കാണപ്പെടാറുണ്ട്. അദ്ദേഹം പറഞ്ഞു. വീഡിയോകൾ കാണാം 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




