നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറാണ് അടിയന്തര ലാൻഡിംഗിന് കാരണം. ഷാർജയിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാനമാണ് ഇറക്കിയത്.
ഇന്ന് രാത്രി 8.15ഓടെയാണ് സംഭവം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. 193 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടി. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനം സുരക്ഷിതമായി ഇറക്കിയതായും അധികൃതർ അറിയിച്ചു.




