ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ മറിഞ്ഞുണ്ടായ അപകടം; ആറുമാസം പ്രായമുള്ള അര്‍വ മോളെ റിയാദില്‍ മറവു ചെയ്തു, നടുക്കുന്ന ഓർമകളോടെ കണ്ണീരുമായി മാതാപിതാക്കള്‍ ആശുപത്രി വിട്ടു

0
2047

റിയാദ്: ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ആറു മാസം പ്രായമുള്ള അര്‍വയുടെ മൃതദേഹം ഖബറടക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം പാറശ്ശാല കണിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ അര്‍വയുടെ മൃതദേഹമാണ് അല്‍റാജ്ഹി മസ്ജിദില്‍ ഖബറടക്കിയത്.

റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലെ അല്‍ഖോബാറില്‍ നിന്ന് മക്കയിലേക്ക് ഉംറക്ക് പോയി തിരിച്ചുവരുമ്പോള്‍ അല്‍ഖാസറയില്‍ ശനിയാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്.

കാറിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹസീമിന്റെ ഭാര്യാമാതാവ് നജ്മുന്നീസ ചികിത്സയില്‍ തുടരുകയാണ്. ഹസീമിന്റേയും ഭാര്യ ജര്‍യ, മക്കളായ അയാന്‍, അഫ്‌നാന്‍ എന്നിവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല. ഇവര്‍ ആശുപത്രി വിട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക